Monday 23 June 2014

ഉറക്കക്കുറവ് ശ്രധിക്കുക

വിവിധ കാരണങ്ങൾകൊണ്ട് ഉറക്കക്കുറവ് അനുഭവിക്കുനവരുടെ എണ്ണം കൂടി വരുകയാണ്. ദീർഘകാലം ഉറക്കക്കുറവ് ഉണ്ടായാൽ , അത് ശാരീരികമായും മാനസികമായും ദോഷം ഉണ്ടാക്കും. വേണ്ടത്ര ഉറക്കം കിട്ടാതിരുന്നാൽ, പ്രമേഹത്തിന് സാധ്യത കൂടുതൽ ആണെന്ന് പഠനങ്ങൾ തെളിയിച്ചു കഴിഞ്ഞു.
തലച്ചോറിന്റെ പ്രവർത്തനത്തിനും ഉറക്കം അത്യാവശ്യമാണ്.

ഒരു ദിവസത്തെ ഉറക്കം നഷ്ടപെട്ടാൽ അത് അടുത്ത ദിവസം കൂടുതൽ ഉറങ്ങി പരിഹരിക്കാം എന്ന് വിചാരിക്കുന്നത് തെറ്റാണ്. പകൽ സമയത്ത് നമ്മൾ ചെയുന്ന എല്ലാ കാര്യങ്ങളും ഒർത്തിരിക്കുന്ന വിവരങ്ങളും തലച്ചോറിൽ അടുക്കി വെയ് ക്കുന്നത് ഉറങ്ങുമ്പോഴാണ്. ഒരു ദിവസത്തെ ഉറക്കക്കുറവ് അന്നത്തെ വിവരങ്ങൾ തലച്ചോറിൽ അടുക്കിവെക്കാൻ സാധികാതെ പോകും. അങ്ങനെ വന്നാൽ പിന്നീട് ആ വിവരങ്ങൾ ഓർമിച്ചു എടുക്കാൻ ബുദ് ധിമുട്ടാണ്.


  • ഹൃദ്രോഗം
  • പ്രമേഹം
  • സന്ധിവാതം
  • അമിതവണ്ണം
  • മദ്യപാനം
  • പുകവലി
  • വിഷാദരോഗം
  • സംശയരോഗം


കൃത്യമായ ഉറക്കശൈലി പാലിച്ചാൽ , പല അസുഖങ്ങളും ഒഴിവാക്കാം.
ഉറക്കസംബന്ധമായിഎന്തെങ്കിലും ബുധിമുട്ടുകളോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ , ഞങ്ങളെസമീപിക്കുക.ഞങ്ങൾഉടൻ ബന്ധപെടുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്


Email ID : krishnanhealthysleep@gmail.com 

Friday 23 May 2014

അങ്ങനെ കൂര്‍ക്കംവലിക്കും പരിഹാരമായി!!!

റങ്ങുന്ന വ്യക്തിക്കില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വളരെ അലോസരമുണ്ടാക്കുന്ന ഒന്നാണ് കൂര്‍ക്കം വലി. പല സ്ഥലങ്ങളിലും കൂര്‍ക്കം വലി നിമിത്തം വിവാഹമോചനം വരെ നടന്നിട്ടുണ്ട്. അസിഡിറ്റി, ഓര്‍മ്മക്കുറവ്, സ്‌ട്രോക്ക്, ഡിപ്രഷന്‍, പ്രമേഹം, ഹാര്‍ട്ട് അറ്റാക്ക് ഇങ്ങനെ പല രോഗങ്ങളുടെയും പ്രധാനലക്ഷണങ്ങളില്‍ ഒന്നാണ് കൂര്‍ക്കംവലി. ഇത് മാത്രമല്ല, ഉറക്കത്തിലുള്ള കൂര്‍ക്കംവലി പക്ഷാഘാതത്തിനു വരെ കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. ഇതൊക്കെ കേട്ട് കൂര്‍ക്കംവലിക്കാര്‍ ടെന്‍ഷനാകണ്ട. ഇതിനൊക്കെയുള്ള പരിഹാരവുമായാണ് ദി ഹെൽത്തി സ്ലീപ്‌ എത്തിയിരിക്കുന്നത്. 

ഈ ഉപകരണം ഉപയോഗിച്ചാല്‍ പിന്നെ കൂര്‍ക്കംവലിക്കണമെന്ന് കരുതിയാല്‍ പോലും സാധിക്കില്ല. ഒരു ദന്ത ഉപകരണം ആണ് ഈ വലിയ പ്രശ്‌നത്തെ നിസ്സാരമായി ഒതുക്കാന്‍ സഹായിക്കുന്നത്. ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വായു കടന്ന് പോകുന്ന വഴിയിലെവിടെയെങ്കിലും തടസം അനുഭവപ്പെടുമ്പോഴാണ് കൂര്‍ക്കം വലി ഉണ്ടാകുന്നത്. എന്നാല്‍ ഈ ഉപകരണം ഉപയോഗിക്കുന്നതോടെ ശ്വാസമെടുക്കാനുള്ള തടസ്സം അവസാനിക്കുകയും കൂര്‍ക്കം വലി ഇല്ലാതാവുകയും ചെയ്യും.
 

കൂടുതൽ വിവരങ്ങൾക്കും ചികിത്സക്കും ഞങ്ങളുടെ വെബ്സൈറ്റ് ലൂടെ enquiryചെയ്യുക

www.thehealthysleep.in

http://www.thehealthysleep.in/click2call.php


Thursday 15 May 2014

കൂർക്കംവലി- കാരണങ്ങളും പരിഹാരങ്ങളും

മൂക്കടപ്പും വായ തുരന്നുറങ്ങുന്ന ശീലവും കൂർക്കംവലിക്കുള്ള കാരണങ്ങളാണ്. മൂക്കിലൂടെ ശ്വാസം പോകാതാകുമ്പോൾ വായ തുറന്നുറങ്ങുന്നത് സ്വാഭാവികം. കോൾഡുള്ളപ്പോൾ കൂർക്കം വലിക്കാനുള്ള കാരണം ഇതുതന്നെയാണ്. 

പുകവലി, മദ്യപാനം എന്നിവ കൂർക്കംവലിക്ക് കൂട്ടുനിൽക്കുന്ന ശീലങ്ങളാണ്. ഇവ രണ്ടും കഴുത്തിലെ മസിലുകളെ കൂടുതൽ അയവുള്ളതാക്കും. ഇതിന്റെ ഫലമായി ശബ്ദം നിയന്ത്രിക്കാനും ബുദ്ധിമുട്ടാകും.

അമിതവണ്ണവും കൂൂർക്കം വലിക്ക് കാരണമാണ്. വണ്ണം കൂടുമ്പോൾ കഴുത്തിലെ മസിലുകൾക്ക് കൂടുതൽ സമ്മർദ്ദമുണ്ടാക്കും. ഇത് കൂർക്കംവലി കൂട്ടുകയും ചെയൂം. 

കിടക്കുന്ന പൊസിഷൻ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ കൂർക്കം വലി ഒഴിവാക്കാൻ സാധിക്കും. മലർന്നു കിടന്നുറങ്ങുന്നത് കൂർക്കംവലിക്ക് അനുകൂൂലമായ പൊസിഷനാണ്. 

ശരീരത്തിലെ ജലാംശം കുറഞ്ഞാലും കൂർക്കം വലിക്കന്നുള്ള പ്രേരണയുണ്ടാകും. വെള്ളം കുറയുമ്പോൾ ശരീരത്തിലെയും മൂക്കിലെയും ഈർപ്പം കുറയുന്നു. ഇതിനു കാരണം ശ്വാസോച്ചാസം ബുധിമുട്ടാകുകയും  ഇത് കൂർക്കം വലിക്ക് കാരണമാകുകയും ചെയ്യുന്നു. 

ചികിത്സ മൂന്നുവിധത്തിൽ 

കൂർക്കംവലിക്ക് ഇന്ന് ചികിത്സ ലഭ്യമാണ്. ചികിത്സ മൂന്നു വിധത്തിലുണ്ട്.


കണ്ടിനുയസ് പോസിറ്റീവ് എയർവെ പ്രഷർ(CPAP):- 
ഈ  ഉപകരണം മാസ്ക് വഴി വായു തുടർച്ചയായി പമ്പുചെയാൻ സഹായിക്കും . ഇങ്ങനെ പമ്പ്‌ ചെയ്യപ്പെടുന്ന വായുവിന്റെ മർദംമുലം ശ്വസനപാതയുടെ ഭിത്തികൾ അടഞ്ഞു പോകുന്നത്‌  തടയും. അതുവഴി ശ്വാസതടസ്സം ഒഴിവാകുകയും ചെയും .


ദന്തോഉപഗരണ ചികിത്സ(Oral Appliance Therapy):- 
ഉറക്കത്തിൽ ശ്വസനപാത അടഞ്ഞുപോകാതെ സംരക്ഷികുന്ന ഉപകരണമാണിത്. ശ്വാസോച്ഛ്വാസത്തിന്  ഇതുമുലം തടസ്സമുണ്ടാവുകയില്ല. ശ്വാസഗതി നേരെയായാൽത്തനെ തലച്ചോറിന് ആവശ്യത്തിനു ഒക്സിജൻ ലഭിക്കും. അപ്പോൾ  കൂർക്കം വലിയും മാറികിട്ടും. ഇത് യാത്രക്ക് ഇടയിലും  എളുപ്പത്തിൽ ഉപയോഗിക്കാം. 

ശസ്ത്രക്രിയ: കുട്ടികളുടെ ടോണസിൽ, അഡിനോയിഡ് ഗ്രന്ഥികളുടെ വീക്കം മൂലമുണ്ടാകൂന്ന ശ്വാസതടസ്സം എന്നിവ ശസ്ത്രക്രിയയിലുടെ പരിഹരിക്കാവുന്നതാണ്. 

http://www.thehealthysleep.in/click2call.php

കൂടുതൽ വിവരങ്ങൾക്കും ചികിത്സക്കും ഞങ്ങളുടെ വെബ്സൈറ്റ് ലൂടെ enquiryചെയ്യുക

www.thehealthysleep.in